Saturday, May 30, 2009

നീർമാതളം കൊഴിഞ്ഞു………


മലയാളിയുടെ പ്രീയപ്പെട്ട എഴുത്തുകാരി, മാധവിക്കുട്ടി, ആംഗലേയരുടെ പ്രീയപ്പെട്ട കമലദാസ്, അവസാനം തന്റെ ശരീരത്തെ പർദ്ദയ്ക്കുള്ളിൽ ഒളിപ്പിച്ച, ജീവിത യാഥാർത്ഥ്യങ്ങളെ പച്ചയായി വിളിച്ചുപറഞ്ഞ എഴുത്തുകാരി. ഇന്ത്യൻ സ്ത്രീയുടെ ലൈംഗിക അഭിലാഷങ്ങളെക്കുറിച്ച് സത്യസന്തമായി സംസാരിച്ച ആദ്യത്തെ ഹിന്ദു സ്ത്രീ അതായിരുന്നു മാധവിക്കുട്ടി……ആഗ്രഹിച്ചത് കിട്ടാതിരിക്കുകയും, കിട്ടിയത് ആഗ്രഹിക്കാതിരിക്കുകയും… അതൊക്കെ പരസ്യമായി പറയുകയും ചെയ്ത ധൈര്യശാലിയായ സ്ത്രീ, അടുത്ത ഒരു ജന്മമുണ്ടെങ്കിൽ അത് പറവയായി തീരാനാഗ്രഹിച്ച എഴുത്തുകാരി, ഇനീ ഒരിക്കലും മനുഷ്യസ്ത്രീയായി പിറക്കരുതെ എന്ന് ആഗ്രഹിച്ച എഴുത്തുകാരി……. ചന്ദന മരങ്ങളും, നീർമാതളം പൂത്ത കാലാവും, നെയ്പ്പായസംവും, വണ്ടിക്കാളകളും, ഒക്കെ ആ മനോവ്യഥകളുടെ ആവിഷ്ക്കാരമായിരുന്നു….. അതുല്ല്യയായ ഒരു എഴുത്തുകാരി, അതിന് പകരം വയ്ക്കാൻ മലയാളത്തിന്റെ പക്കൽ മറ്റൊന്നില്ല………

7 comments:

വെള്ളത്തൂവൽ said...

ഭൂമിദേവി സ്വന്തം പുത്രിയെ ഏറ്റുവാങ്ങി, വേദനകളും യാതനകളും ഇല്ലാത്തലോകത്തിലേയ്ക്ക്, സംസ്ഥാന സർക്കാരിന്റെ പോലീസ് ബഹുമതിയോടെ, പാളയം ജുമാമസ്ജീദിൽ ഖബറടക്കി…ആ വലിയമരത്തിന്റെ ചില്ലയിൽ എവിടെയോ ഒരു നീലപൊന്മാൻ ഈ കാഴ്ച കാണുന്നുണ്ടായിരിക്കാം, ഏകോദര സഹോദരങ്ങളായി ഹിന്ദുവും, മുസൾമാനും, ക്രൈസ്തവനും ഒരേ മനസ്സോടെ തന്നെ യാത്രയാക്കുന്നത്… ജീവിതം കൊണ്ട് മതമൈത്രി കാണിച്ച ധീരവനിത,….. അമ്മേ അവിടുത്തെ മുന്നിൽ ശിരസ്സ് നമിക്കുന്നു, വേദനയോടെ…….അശ്രുപുഷ്പ്പങ്ങൾ ആ കാൽചുവട്ടിൽ അർപ്പിക്കുന്നു,

ഹന്‍ല്ലലത്ത് Hanllalath said...

...ആദരാഞ്ജലികള്‍...

സബിതാബാല said...

ഒന്നിനും പകരമാവുന്നില്ല മറ്റൊന്ന്..സാന്ത്വനമോ ഭംഗിവാക്കുകളോ ഒന്നും....

Muhammed kutty Elambilakode said...

Hello,

Thank you for your sincere comment on my Poem MARUPPURAM PAALAM in Pravasa kavitha.
I have been visited your excellent web page- VELLATTHOOVALUKAL.
Regards,
Muhammed kutty Elambilakode
Jeddah

വെള്ളത്തൂവൽ said...

മുഹമ്മദ് ഭായി
അഭിപ്രായത്തിന് നന്ദി
വീണ്ടും വരുക

..:: അച്ചായന്‍ ::.. said...

മാഷെ വളരെ മനോഹരമായ ഒരു കുറിപ്പ് നല്ല വരികള്‍ ... ആശംസകളോടെ
അച്ചായന്‍

വെള്ളത്തൂവൽ said...

നന്ദി അച്ചായ,
വീണ്ടും വരുക