Monday, February 15, 2010

എന്റെ ആറാംതമ്പുരാൻ

ജനിച്ച് ആറ് മാസം കഴിഞ്ഞ് എന്റെ ആറാം തമ്പുരാൻ

















ഉള്ളം പിടഞ്ഞന്നാവാർത്ത കേട്ടന്റെ
ഹൃദുസ്പന്ദനം നിലച്ചുപോയൊരുമാത്ര.
ജനിച്ചവൻ പതിവിലും നേരത്തെ ഇനീ
കാണുവാൻ ഈ ലോകമെത്രയുണ്ട്!

ആറുമാസംകഴിച്ചവൻ ഗർഭത്തിലേതോ
കാരഗൃഹത്തിലെന്നപോലെ,
പേറ്റുനോവിനാലമ്മ പിടയുമ്പോൾ
കൈകാലിട്ടളിക്കിച്ചിരിച്ചവൻ ഗമിച്ചുവോ ?

ജനിച്ചവൻ, നിൻകുഞ്ഞിപ്പോഴെന്ന്
കേട്ടഞാൻ സ്ത്ബദ്നായ് നിന്നുപോയി…ഒരുമാത്രനിശ്ചലം..!!
ഇനിയും മാസങ്ങൾകഴിഞ്ഞെ പിറക്കാവു
പൂർണ്ണത എത്തിയ എൻപുത്രൻ എന്നോർത്തു ഞാൻ.

കാണാൻ കൊതിച്ചുഞാൻ ,
നിൻപൂമേനിയതിലെന്നെ തിരഞ്ഞു നടക്കാൻ കൊതിച്ചു.
എൻപെണ്ണോ ഞാനോ
നീയായ് പിറന്നതെന്നറിയാൻ.

ഇന്നലെ കണ്ടുഞാൻ നിന്നെ എൻ പുണ്യമെ
നെഞ്ചുപിടഞ്ഞുപോയ് നിന്നുടൽകണ്ട്
ദൈവമെ അടർത്തിമാറ്റല്ലെൻ കുഞ്ഞിനെ
എന്റെ നെഞ്ചിൽ നിന്ന്……
എന്റെ നെഞ്ചിൽ നിന്ന്…...

9 comments:

വെള്ളത്തൂവൽ said...

ദൈവമെ അടർത്തിമാറ്റല്ലെൻ കുഞ്ഞിനെ
എന്റെ നെഞ്ചിൽ നിന്ന്……

Rejeesh Sanathanan said...

വേദനിപ്പിച്ചു ഈ വരികള്‍.........

ചിന്തകന്‍ said...

മനസ്സില്‍ ഒരു പാട് വിഷമമുണ്ടല്ലേ...

മറ്റൊരു തൂവല്‍ സ്പര്‍ശത്തിനായ്
ഇനിയും പ്രതീക്ഷകള്‍ കൈവിടാതെ
കാത്തിരിക്കാം കൂട്ടുകാരാ....

സന്തോഷ്‌ പല്ലശ്ശന said...

അനുഭവത്തിന്‍റെ തീക്ഷ്ണതയെ അപ്പാടെ വരികളില്‍ കൊണ്ടുവരുവാനുള്ള അത്മാര്‍ത്ഥമായ ശ്രമം.

സമാനമായ അനുഭവസാക്ഷ്യങ്ങള്‍ ഒട്ടേറെയുണ്ട്‌.... പ്രത്യേകിച്ച്‌ ഇക്കാലത്ത്‌ ഗര്‍ഭസമ്പന്ധമായ പ്രശ്നങ്ങള്‍ അധികരിച്ചുകൊണ്ടിരിക്കുന്നു എന്നത്‌ ഏറെ ദുഖകരം തന്നെ...

ഗീത said...

കുഞ്ഞ് ആയുരാരോഗ്യസൌഖ്യത്തോടെ വളരട്ടേയെന്നു പ്രാര്‍ത്ഥിക്കുന്നു.

വെള്ളത്തൂവൽ said...

അഭിപ്രായങ്ങൾക്കും, സ്വാന്ദനങ്ങൾക്കും നന്ദി, വീണ്ടും വരുക. പ്രവചനങ്ങളെ അതിജീവിച്ചവനാണ്, എന്റെ ആറാം തമ്പുരാൻ...

ജയരാജ്‌മുരുക്കുംപുഴ said...

aashamsakal..........

വെള്ളത്തൂവൽ said...

@ayarajmurukkumpuzha
വായനയ്ക്ക് നന്ദി

Jishad Cronic said...

കാത്തിരിക്കാം കൂട്ടുകാരാ....