ഉത്തരെ കേട്ടുഞാൻ നിൻ ദീനരോദനം!
ഉത്തരന്മാർ തമ്മിൽ കലഹിപ്പതെന്തെ,
നിൻ വളർത്തുദോഷമോ ?!
താതനുടെ വേർപാടറിയാതെ വളർത്തി-
നീ നിന്നരുമക്കിടാങ്ങളെ,
അന്നമില്ലാത്ത നാളിലും നൽകി നീ-
സ്നേഹത്തിന്നമൃദേത്തുകൾ.
പണ്ടുകണ്ടോരറിയില്ല നിന്നെ,
ഇന്നീ ദരിദ്രകോലത്തെ,
കാലത്തിൻ വിഴുപ്പിനെ.?!
നൽകീ നിനക്കിന്നീ ദുർവിധി,
ദ്രോഹികൾ നിൻ സഹജീവികൾ.
അറിയുവോർക്കെല്ലാം നൽകി നീ,
സ്നേഹത്തിൻ നിറമാലകൾ,
പകരമോ അവർ നിനക്കേകി-
വഞ്ചനതൻ കൂരമ്പുകൾ.!
അന്നുനിന്നൊക്കത്ത് ബിരുദച്ചുമടുകൾ,
ഇന്നു നിന്നൊക്കത്ത് പട്ടണികോലങ്ങൾ!
ഉറക്കെകരഞ്ഞവർ കാലിട്ടടിക്കുന്നു,
ഒട്ടിയമാറിൽ പരതുന്നിറ്റമ്മിഞ്ഞപാലിനായ്!!!
മെല്ലിച്ച പൂമേനി മെല്ലെ തലോടുന്നു,
മാതൃത്വമുണർന്നമ്മ രാരിരം പാടുന്നു.
ആയിരമുണ്ണിതന്നമ്മയായ് ഉത്തര-
പാടുന്നു തോരാത്ത താരാട്ട് പാട്ടുകൾ.
കടിച്ചു കുടഞ്ഞവർ,
നിന്നെ നിന്നിലെ നന്മയെ.
കടിച്ചുകീറികുടിച്ചവർ, മാന്യന്മാർ ?
കുറുനരികൾ നിൻ ചെന്നിണം.
ജനിക്കുന്നിവിടെ, ഈ നാലമ്പലത്തിൽ
മറ്റൊരപഥസഞ്ചാരിണി.
വിങ്ങുന്ന ഹൃദയവും, നോവുന്ന ദേഹവുമായ്
നടന്നകലുന്നെന്നുത്തര………
13-04-1991
Tuesday, October 06, 2009
Subscribe to:
Post Comments (Atom)
7 comments:
ഞാൻ ആദ്യമായി എഴുതിയ കവിത…..1991-ൽ ഇന്നാണ് ഇതിന്റെ കൈയ്യെഴുത്തു കോപ്പി പഴയ പുസ്തകക്കെട്ടിന്റെ ഇടയിൽ നിന്നും കിട്ടിയത്, ഇതിന്റെ കൂടെ വേറെ കുറെ കവിതകളും ഉണ്ട് അത് ഞാൻ ടൈപ്പികഴിഞ്ഞ് പോസ്റ്റാം….
തേങ്ങ എന്റെ വക ......
നന്ദി സ്വതന്ത്രന്‍,
ഇനിയും ടൈപ്പൂ... വായിക്കാം..
ആശംസകൾ.
നന്ദി, പള്ളിക്കുളം , തീര്‍ച്ചയായും
പഴയതൊക്കെ പോസ്റ്റാതെ,
പുതിയതായി എഴുതി പോസ്റ്റിക്കൂടെ?
എന്തു പോസ്റ്റിയാലും വായിക്കാനുണ്ട് ഇവിടെ
നന്നായിട്ടുണ്ട്.
Post a Comment