കുഞ്ഞേ ക്ഷമിക്ക നീ അച്ഛനോട്,
താരാട്ട് പാടുവാനിയില്ലെനിക്കന്ന്,
കൺനിറയെ കാണുകയായിരുന്നു ഞാൻ,
കണ്ണിലും പിന്നെ നെറ്റിത്തടത്തിലും,
തിരഞ്ഞുഞാനെന്നെ നിന്നിൽ.
വ്യർത്ഥമായില്ലൊന്നും കണ്ടുഞാനെന്നെ,
നിന്നിൽ നിൻ പുഞ്ചിരിയിൽ.
കാലിട്ടിളക്കി ചിരിക്കുമ്പോളെന്നുള്ളിൽ-
വാത്സല്ല്യത്തിരയിളകുകയായിരുന്നു.
മാറോട് ചേർത്തുഞാനുമ്മവച്ചു,
ഉള്ളിൽ താരട്ടുപാട്ടിന്റൈഈണം നിറഞ്ഞു.
കരുതുന്നു കുഞ്ഞേഞാനിപ്പോഴും-
നിനക്കായ് സ്നേഹത്തിൻ സാഗരമീനെഞ്ചിൽ..,
കൺനിറയെ കണ്ടില്ലന്നുഞാൻ നിന്നെ,
കാത്തിരിപ്പു നിന്നരുകിലെത്താൻ.
മരുക്കാറ്റുവിശുന്ന പകലിന്റെ തീച്ചൂടിൽ,
ഒരു മരുപ്പച്ചയാണെന്റുണ്ണി നിന്നോർമ്മകൾ,
ആ പാൽപ്പുഞ്ചിരിയിൽ കുതിർന്നെന്റെ-
നോവുകളൊക്കയും അലിഞ്ഞകലുന്നു ദുഖഃവും.!
അമ്മയെ സ്നേഹിക്കഉണ്ണി…,
നിനക്കച്ഛൻ കാവലായെന്നുമുണ്ട്.!
സ്നേഹിക്ക ഉണ്ണി നിൻ സഹജീവിയെ,
നോവിക്കരുതോരുനോക്കിനാൽ പോലുമാരേയും,
എന്തുനൽകിയാൽ മതിവരുമെൻ മുത്തിന്
എന്നാത്മാവിന്‍, അറിയില്ലെനിക്കത്,
ജീവനാണെനിക്കുനീ യെൻതമ്പുരാട്ടി,
വിധേയനായി നിൽപ്പു നിനക്കുമുൻപിൽ.
കൌമാരത്തിലെന്നൊ കണ്ടുഞാൻ നിന്നെ,
ആഗ്രഹിച്ചന്നുഞാൻ നിൻ തങ്കവിഗ്രഹം,
മൻസ്സിനുള്ളിൽ പ്രതിഷ്ടിച്ചാ ദേവിയെ,
നിൻ പാദാരവിന്തം നമിക്കുന്നു ഭകതിയാൽ.
ദേവി നിൻകരുണയാണെന്നുണ്ണി,
വിധെയനായി നിൽപ്പു നിൻപാദ സേവയ്ക്കായ്,
ഒരു പാഴ്മരമാകാതെ കാത്തുനീയെന്നെ,
പരമഭക്തനായ് നിൽപ്പുഞാൻ വിളിപ്പുറത്ത്…
(18.04.2004)
Saturday, November 08, 2008
Subscribe to:
Post Comments (Atom)
7 comments:
എന്റെ പിൻഗാമിയായി അവൻ വന്ന നാൾ...
ഒത്തിരി ഇഷ്ടമായി, അഭിനന്ദനങ്ങൾ.
ഇടയിൽ എവിടെയോ വച്ചു ഗതി മാറിയ പോലെ തോന്നി കവിതക്ക്
അതേ,അവനെ എനിക്ക്നൽകിയ എന്റെ ആത്മാവിനെ എനിക്ക് ഒഴിവാക്കാനായില്ല, അങ്ങനെ അവസാനം അവളും ഇതിൽ എത്തി അതിൽ സ്വിച്ച് ഓവർചെയ്യുന്നത് ശരിയായില്ല എന്ന് എനിക്കും തോന്നിയിരുന്നു.. എഴുതി പിന്നെ തിരുത്താൻ നോക്കിയില്ല.., അഭിപ്രായം അറിയിച്ചതിന് നന്ദി... വീണ്ടും വരുക...
ഇഷ്ടമായി, അഭിനന്ദനങ്ങൾ
"സ്നേഹിക്ക ഉണ്ണി നിൻ സഹജീവിയെ,
നോവിക്കരുതോരുനോക്കിനാൽ പോലുമാരേയും,"
നല്ല വരികള്‍.
ആശംസകള്‍...
ഒത്തിരി ഇഷ്ടമായി, അഭിനന്ദനങ്ങൾ
വെള്ളത്തൂവൽ എവിടെയാണു
സ്നേഹപൂർവ്വം നവ വൽസരാശംസകൾ
Post a Comment