ചുറ്റുമതിൽ, അതിനപ്പുറത്ത് അമ്പലം,
ശിവക്ഷേത്രം,
ശ്രീകോവിൽ, പുറത്ത്
ഉപനയനം കഴിഞ്ഞോ?
ഇല്ല, നമ്രശിരസ്കനായ്,
പഞ്ചലോഹത്തിൽ തട്ടിച്ചിതറുന്ന വെട്ടം
ശ്രീകോവിലിൽ ഇരുട്ട്,
എന്നിട്ടും ?!
ശിവനെ, കനിയുക എന്നെ
എന്റെ സമൂഹത്തിനെ….
ആരെ ?
ഈഴവനെയോ ?
ശ്രീകോവിലിലേയ്ക്കല്ല, താഴെയ്ക്ക്!!!
അയിത്തമോ ?
ആർക്ക് ?
നായർക്കില്ല, പിന്നാർക്ക് ?
ശിവന്
ഇത് ഈഴവശിവനല്ല!
കഷ്ടം!!
ഹോ., ശിവനെ
നോം ഒരാഴ്ച്ചത്തെ ലീവിലാ…
ഈഴവൻ പടിയിറങ്ങി
ഒന്നും ഉരിയാടാതെ , ശിവനും.
8 comments:
പഞ്ചലോഹത്തിൽ തട്ടിച്ചിതറുന്ന വെട്ടം
ശ്രീകോവിലിൽ ഇരുട്ട്
ഈഴവൻ പടിയിറങ്ങി
ഒന്നും ഉരിയാടാതെ , ശിവനും.
അയിത്തമോ ?
ആർക്ക്
വരികൾ ഇഷ്ടപ്പെട്ടു, വിത്യസ്തമായ ചിന്തകൾ, ഇനിയും വരും. ആശംസകൾ
നന്ദി വരവൂരാനെ,അയിത്തവും, തൊട്ടുകൂടായ്മയും ഒക്കെ തിരിച്ച് വരുന്നത് കാണുമ്പോൾ, ഒരു ദുഖം
പൂണൂൽ ഇടത്തേ തോളത്തുനിന്നു വളത്തോട്ടാണ് ഇടേണ്ടതു. പിതൃകർമ്മം ചെയ്യുമ്പോളേ ഇടത്തോട്ടിടേണ്ടു.
അയിത്തം എന്നാൽ അശുദ്ധം.
ശുദ്ധാശുദ്ധം എന്നും ഉണ്ട്, എല്ലാർക്കുമുണ്ട്. അതിന്റെ മാഗ്നിറ്റൂഡിലും ഡയരക് ഷനിലൂമേ വ്യത്യാസമുള്ളൂ.
പ്രിയ അനോണി,
വരച്ചപ്പോൾ അത്രയും ചിന്തിച്ചില്ല, പിന്നെ ഇത് അബ്രഹ്മണന്റെ പൂണൂൽ ആണെന്ന് കൂട്ടിക്കൊള്ളു, അയിത്തം അർത്ഥം മാനിക്കുന്നു, ശരീരത്തിന് വൃത്തിയില്ലാത്ത അല്ലങ്കിൽ ശുദ്ധമല്ലാത്ത അവസ്ഥയെ സംസാര ഭാഷയിൽ അയിത്തം എന്നല്ലല്ലോ പറയുന്നത് ( കുതർക്കത്തിനല്ല) അയത്താചരണം എന്ന പ്രയോഗവും മനുഷ്യന്റെ ശുദ്ധില്ലായ്മയെ പ്രതിനിധീകരിക്കുന്നില്ല എന്നാണ് എനിക്ക് തോന്നുന്നത്. എന്നിരുന്നാലും, അയിത്താചരണവും തൊട്ടുകൂടായ്മയും, ഏത് ഭാവത്തിൽ പ്രാവർത്തികമായാലും അത് ഇന്ത്യൻ ഭരണഘടന അനുസരിച്ച് ശിക്ഷാർഹമായ കുറ്റം തന്നെ ആണ് അത്, കണക്കാക്കാതെ ജന്മം കൊണ്ട് ബ്രാഹ്മണനല്ല എന്ന പേരിൽ, ശ്രീകോവിലിൽ കയറാൻ അനുവദിച്ചില്ല എന്നത്., അംഗീകരിക്കാനവില്ല സുഹൃത്തെ., ബ്രഹ്മത്തെ അറിയുന്നവനാണ് ബ്രാഹ്മണൻ.., പൂജാവിധികൾ അറിയാം എന്ന് “ബ്രാഹ്മണ ശ്രേഷടർ“ തെന്നെ സർട്ടിഫൈ ചെയ്ത ശാന്തി ആയിരുന്നു അവിടെ അപമാനിക്ക പെട്ടത്… ദുഷിച്ച പല അനാചാരങ്ങളുടേയും തിരിച്ച് വരവിന്റെ ലക്ഷണങ്ങൾ ഇത്തരം സാമൂഹ്യ വിരുദ്ധ നിലപാടുകൾ…
വാൽ : ആരേയും അപമാനിക്കാനോ വേദനിപ്പിക്കാനോ മനപൂർവ്വം ശ്രമിച്ചിട്ടില്ല
ഇവിടെ വന്ന് അഭിപ്രായം അറിയിച്ച എല്ലാവർക്കും നന്ദി,
അയിത്തവും തൊട്ടുകൂടായ്മയും ഇന്നും നിലനിൽക്കുന്നു എന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. ഇന്ന് മനുഷ്യന്റെ മനസ്സിലാണ് അയിത്തം. ഇത് സ്വയം തീരുമാനിച്ചാലേ ശുദ്ധീകരിക്കാനാകൂ..
നല്ല ചിന്ത.
ആശംസകളോടെ
നരി
നരി പറഞ്ഞത് വളരെ ശരിയാണ്
പൂണുനൂല്‍ (പുണ്യനൂല്‍) . . . പൂണൂല്‍ അല്ല
Post a Comment